ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡി വിഷൻ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു

27
Advertisement

ഇരിങ്ങാലക്കുട: ബ്ലോക്ക് ആനന്ദപുരം ഡി വിഷൻ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഷീന രാജൻ പത്രിക സമർപ്പിച്ചു. ഇടതുമുന്നണി നേതാക്കളായ ഉല്ലാസ് കളക്കാട്ട്, വി.എ. മനോജ് കുമാർ , പ്രൊഫ.കെ.യു അരുണൻ , കെ.ശ്രീകുമാർ , പി. മണി, ടി.ജി.ശങ്കരനാരായണൻ , ടി.എം മോഹനൻ , മോഹനൻ മാസ്റ്റർ, എം.ബി.രാജു മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ലത ചന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ പഞ്ചായത്ത് മെമ്പർമാരായ കെ.യു.വിജയൻ , സുനിൽകുമാർ , നിജി വത്സൻ ,രതി ഗോപി എന്നിവരും ഇടതുമുന്നണി പ്രവർത്തകരും മാപ്രാണം സെന്ററിൽ നിന്നും പ്രകടനമായി വന്നാണ് പത്രിക നൽകിയത്.

Advertisement