ഇരിങ്ങാലക്കുട: ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം കൂടൽമാണിക്യം ഉത്സവത്തിനു മുന്നോടിയായുള്ള വകുപ്പുതല മീറ്റിംഗ് ഇരിങ്ങാലക്കുട RDOഹാരിസിന്റെ അധ്യക്ഷതയിൽ ചേർന്നു. മുൻസിപ്പൽ വൈസ് ചെയർമാൻ ടിവി ചാർലി, DYSP ബാബു തോമസ്, ഗവൺമെൻറ് ഹോസ്പിറ്റൽ സൂപ്രണ്ട് , ഫോറസ്റ്റ്, വെറ്റിനറി, ഫയർഫോഴ്സ്, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, പിഡബ്ല്യുഡി,ഹെൽത്ത്, മുൻസിപ്പൽ സെക്രട്ടറി, KSEB, ദേവസ്വം ബോർഡ് മെമ്പർമാർ, അഡ്മിനിസ്ട്രേറ്റർ കൂടാതെ വിവിധ ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ഓഫീസേഴ്സ് പങ്കെടുക്കുകയും കൂടൽമാണിക്യ ഉത്സവം ഭംഗിയായി നടത്തുവാൻ വേണ്ട നടപടിക്രമങ്ങൾ തുടക്കം കുറിച്ചു.കുട്ടംകുളം വേലി കെട്ടാന്‍ തീരുമാനിച്ചു.ഉത്സവത്തിന് ഭാഗമായി ദർശ നത്തിന് ക്യു സിസ്റ്റം നടപ്പിലാക്കുന്നതിനും അമ്പലത്തിലേക്ക് വരുന്ന വാഹനങ്ങള്‍ ദേവസ്വം വക സ്ഥങ്ങളിലും റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടു വിപുലമായ രീതിയില്‍ നടപ്പിലാക്കാനും തീരുമാനിച്ചു . ഉത്സവത്തിന് നിര്ബരന്ധമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുവാനും തീരുമാനിച്ചു.ഉത്സവത്തിന് സ്റ്റാളുകളില്‍ വില്ക്കുന്ന പാനീയങ്ങളും ഭക്ഷണ പദാര്ത്ഥ ങ്ങളുടേയും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് നഗരസഭയുടെ ആരോഗ്യ വിഭാഗം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ് .ഉത്സവത്തിന് ജനവിതരണം തടസ്സമില്ലാതെ ജനവിതരണം ലഭ്യമാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.ഉത്സവ ദിവസങ്ങളില്‍ ക്ഷേത്ര പരിസരത്ത് പെട്രോളിങ് സൗകര്യം കാര്യക്ഷമം ആക്കുമെന്ന് പോലീസ് വിഭാഗവും ഉറപ്പ് നല്കിയിട്ടുണ്ട്.ഉത്സവസമയത്ത് പ്രത്യേക ബസ് സൗകര്യം ഏർപ്പെ ടുത്താന്‍ കെ.എസ്.ആര്‍.ടി.സിയുമായി ധാരണയായി.തടസ്സമില്ലാത്ത വൈദ്യുതി വിതരണം നടത്താമെന്ന് കെ.എസ്.ഇ.ബി.യും ഉറപ്പാക്കിയിട്ടുണ്ട്. ഉത്സവ ദിവസങ്ങളില്‍ ആബുലൻസ് സൗകര്യം ഉൾപ്പെടെ മെഡിക്കല്‍ ടിമിന്റെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു .ഫയർഫോഴ്സിന്റെ വാഹനം ഉൾപ്പെടെയുള്ള സേവനവും ഉറപ്പാക്കിയിട്ടുണ്ട്.ഉത്സവത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ ലഹരി വർജ്ജിത ബോധ വൽക്കരണ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട സരർക്കാര്‍ നിർദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പും വനവകുപ്പും ഉറപ്പ് നല്ക്കിയിട്ടുണ്ട്.അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ചെയർമാനായും കൂടല്മാിണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കൺവീനറുമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു.