ഇരിങ്ങാലക്കുട: നഗരസഭയുടെ വയോമിത്രം പദ്ധതി സ്വകാര്യ വ്യക്തികളുടെ വീടുകളില്‍ നടത്തുന്നതിനെതിരെ ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധം, മുനിസിപ്പല്‍ സെക്രട്ടറുക്കുമെതിരെ വിമര്‍ശനം, അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ലക്ഷക്കണക്കിനു രൂപ ചിലവഴിച്ച് നഗരശഭ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതി സ്വകാര്യ വ്യക്തികളുടെ വീടുകളില്‍ നിന്നും മാറ്റി പൊതു ഇടങ്ങളില്‍ നടപ്പിലാക്കണമെന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തിലായിരുന്നു സന്തോഷ് ബോബന്‍ ആവശ്യം ഉന്നയിച്ചത്. ഈ ആവശ്യം ഉന്നയിച്ച് മുനിസിപ്പല്‍ സെക്രട്ടറിക്ക് തങ്ങള്‍ കത്ത് നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും, വിഷയങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത് മുനിസിപ്പല്‍ സെക്രട്ടറിയാണന്നും സന്തോഷ് ബോബന്‍ കു്റ്റപ്പെടുത്തി. കഴിഞ്ഞ പത്താം തിയ്യതി ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പദ്ധതി പൊതു ഇടങ്ങളില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടും മിനുറ്റ്്‌സില്‍ അത് തെറ്റായി എഴുതു ചേര്‍ത്തതായും സന്തോഷ് ബോബന്‍ ആരോപിച്ചു. എന്നാല്‍ അജണ്ടകള്‍ക്കു ശേഷം മാത്രം മറ്റ് വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ചൂണ്ടിക്കാട്ടി. എന്നാല്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയമാണന്നും ഇക്കാര്യത്തില്‍ മറുപടി വേണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അജണ്ടകള്‍ക്കു ശേഷം മറ്റ് വിഷയങ്ങള്‍ ഉന്നയിക്കാമെന്ന നിലപാടില്‍ ഉറച്ചു നിന്ന ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അജണ്ടകളിലേക്ക്് കടന്നതോടെ ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്റെ നേത്യത്വത്തില്‍ ബി. ജെ. പി. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. യോഗാവസാനം വരെ ബി. ജെ. പി. അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു.ഇരിങ്ങാലക്കുട നഗരസഭയുടെ ടൗണ്‍ഹാള്‍ നവീകരണവുമായി ബന്ധപ്പെട്ട വിഷയവും ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവച്ചു. ഇരിങ്ങാലക്കുട നഗരസഭക്ക്് പൊതുവായി ഉപയോഗിക്കാന്‍ ഒരു ഹാള്‍ പോലും നഗരസഭാ പ്രദേശത്ത് ഇല്ലെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ ആരോപിച്ചു. നഗരസഭ ടൗണ്‍ഹാള്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നു പ്രാവശ്യമാണ് നവീകരണത്തിന്റെ പേരില്‍ അടച്ചിട്ടത്. ഇതിനായി ലക്ഷക്കണക്കിനു രൂപയാണ് നഗരസഭയില്‍ നിന്നും ചിലവഴിക്കുന്നത്. മാപ്രാണത്തെ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഹാ്ള്‍ നവീകരണം കഴിഞ്ഞ് അധികകാലം കഴിയും മുന്‍പെ കോണ്‍ഗ്രസ്സിന്റെ അടുത്ത ചെയര്‍മാന്‍ അധികാരത്തിലെത്തിയതോടെ കെട്ടിടം തന്നെ പൊളിച്ചു നീക്കി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഹാള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അഡ്വ കെ. ആര്‍. വിജയ കുറ്റപ്പെടുത്തി. പൊറത്തിശ്ശേരി പ്രിയദര്‍ശിനി കമ്മ്യണിറ്റി ഹാള്‍ പ്രേതാലയമാക്കി മാറ്റിയതായും അഡ്വ കെ. ആര്‍. വിജയ കുറ്റപ്പെടുത്തി. എന്നാല്‍ ഓരോ ഘട്ടത്തിലും കാലഘട്ടത്തിനുസ്യതമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി വിശദീകരിച്ചു. നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റികള്‍ അറിയാതെ ചില അജണ്ടകള്‍ നേരെ കൗണ്‍സില്‍ യോഗത്തില്‍ വക്കുന്നതിനെ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ ജിഷ ജോബി വിമര്‍ശിച്ചു. സര്‍ക്കാര്‍ അറിയിപ്പുകള്‍ കാലതാമസം വരാതിരിക്കാനാണ് നേരെ കൗണ്‍സില്‍ യോഗത്തിലേക്ക് വക്കുന്നതെന്ന് മുിസിപ്പല്‍ സെകട്ടറി വിശദീകരിച്ചു. നഗരസഭ ഹില്‍പാര്‍്ക്കിലെ ഷ്‌റെഡ്ഡിങ്ങ് ആന്റ് ബെയ്‌ലിങ്ങ് മെഷിന്റെ അറ്റകുറ്റ പണി നടത്തുന്നതു സംബന്ധിച്ചു ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നു. ആരോഗ്യ വിഭാഗത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ താല്‍ക്കാലിക ഒഴിവു നികത്തുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ വൈകിയതിനെ എല്‍. ഡി. എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ വിമര്‍ശിച്ചു. മുനിസിപ്പല്‍ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് വീഴ്ച സംബന്ധിച്ചതായും അവര്‍ പറഞ്ഞു. എന്നാല്‍ മുനിസിപ്പല്‍ സെക്രട്ടറിക്കെതിരെ അനാവശ്യ ആരോപണങ്ങല്‍ പ്രതിപക്ഷാംഗങ്ങള്‍ ബോധപൂര്‍വ്വം ഉന്നയിക്കുകയാണന്ന് യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജു ചൂണ്ടിക്കാട്ടി. മുനിസിപ്പല്‍ ചെയര്‍ുപേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ കെ. ആര്‍. വിജയ, അഡ്വ ജിഷ ജോബി, സി സി. ഷിബിന്‍, സന്തോഷ് ബോബന്‍, എം. ആര്‍. ഷാജു, ജെയ്‌സണ്‍ പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
നഗരസഭയുടെ വയോമിത്രം പദ്ധതി സ്വകാര്യ വ്യക്തികളുടെ വീടുകളില്‍ നടത്തുന്നതിനെതിരെ ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധം
Advertisement