‘ഗേറ്റ് ‘ പരീക്ഷയിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിന് മികച്ച നേട്ടം

39

ഇരിങ്ങാലക്കുട : എൻജിനീയറിംഗ്, സയൻസ് ബിരുദ ധാരികളുടെ മികവും അഭിരുചിയും അളക്കാനായി കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻറേ മേൽനോട്ടത്തിൽ സംഘടിപ്പി ക്ക പ്പെടുന്ന ഗേറ്റ് പരീക്ഷയിൽ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർഥികൾക്ക് തിളങ്ങുന്ന വിജയം. ആയിരത്തിനുള്ളിൽ രണ്ട് റാങ്കുകളാണ് കോളേജിലെത്തിയത്. മെക്കാനിക്കൽ എൻജിനീയറിങ് ഇൽ ട്രിനൊ തോമസ് അഖിലേന്ത്യാ തലത്തിൽ 923 ഉം എൻജിനീയറിംഗ് സയൻസസിൽ ഈശ്വർ അയ്യർ 465 ഉം റാങ്കുകൾ കരസ്ഥമാക്കി യാണ് നേട്ടം കൊയ്തത്. ഐ ഐ ടി, എൻ ഐ ടി, ഐ ഐ സി സി തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിനും പല കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളിൽ ജോലിക്കും ഗേറ്റ് സ്കോർ ആണ് മാനദണ്ഡമാക്കുന്നത്. ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ തിങ്കളാഴ്ച നടന്ന അനുമോദന യോഗത്തിൽ ട്രിനോ തോമസ് ആദരം ഏറ്റു വാങ്ങി. ജോയിൻ്റ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ. ജോയി പയ്യപ്പിള്ളി സി എം ഐ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് ഡയറക്ടർ ( അഡ്മിനിസ്ട്രേഷൻ) ഫാ. ആൻ്റണി ഡേവിസ് പോട്ടോക്കാരൻ സി എം ഐ, പ്രിൻസിപ്പൽ ഡോ സജീവ് ജോൺ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ സിജോ എം ടി, ജിനു കെ ടി, ഹിങ്സ്റ്റൻ സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement