ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി മുരിയാട് ഗ്രാമപഞ്ചായത്ത് മുരിയാട് ഗ്രാമപഞ്ചായത്തിലെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വീൽചെയർ അടക്കമുള്ള സാധനസാമഗ്രികൾ വിതരണം ചെയ്തു

26

മുരിയാട്: ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി മുരിയാട് ഗ്രാമപഞ്ചായത്ത് മുരിയാട് ഗ്രാമപഞ്ചായത്തിലെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വീൽചെയർ അടക്കമുള്ള സാധനസാമഗ്രികൾ വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസിൽ വച്ചു നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സമിതി ചെയർമാൻ രതി ഗോപി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, കെ വൃന്ദ കുമാരി, മണി സജയൻ,നിത അർജുനൻ, നിജി വത്സൻ,ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐസിഡിഎസ് സൂപ്പർവൈസർ അൻസ അബ്രഹാം സ്വാഗതവും സെക്രട്ടറി പ്രജീഷ് പി നന്ദിയും പറഞ്ഞു.

Advertisement