ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി യുവജന കലാ സംഘങ്ങൾക്ക് വാദ്യോപകരണം പദ്ധതിപ്രകാരം വാദ്യ ഉപകരണങ്ങൾ വിതരണം ചെയ്തു

37
Advertisement

ഇരിങ്ങാലക്കുട :ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി യുവജന കലാ സംഘങ്ങൾക്ക് വാദ്യോപകരണം പദ്ധതിപ്രകാരം വാദ്യ ഉപകരണങ്ങൾ വിതരണം ചെയ്തു. മൂന്നു ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ മൂന്നു യുവജന ഗ്രൂപ്പുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ വാദ്യോപകരണങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മോഹൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി കിഷോർ ബ്ലോക്ക് മെമ്പർമാരായ മിനി വരിക്കശ്ശേരി, കവിത സുനിൽ അമിത മനോജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പട്ടികജാതി വികസന ഓഫീസർ പ്രീത കെ പി സ്വാഗതവും ബ്ലോക്ക് മെമ്പർ കെ എസ് രമേശ് നന്ദിയും പറഞ്ഞു.

Advertisement