ഇന്‍ഡോനേഷ്യന്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍സെല്ല് പിടികൂടി

80

ഇരിങ്ങാലക്കുട: സുഹൃത്തായിരുന്ന ഇന്‍ഡോനേഷ്യന്‍ യുവതിയുടെ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി അതുവഴി അവരുടെ എഡിറ്റ് ചെയ്ത നഗ്‌ന ചിത്രങ്ങളും, വീഡിയോയും മറ്റും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച തളിക്കുളം വില്ലേജ് ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെ (29) അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.ദുബായില്‍ ആയിരുന്ന പ്രതിയെ പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായ ഐശ്വര്യ ഡോംഗ്രെ ഐപി എസിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നതിനെ തുടര്‍ന്ന് ഇന്ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ പ്രതിയെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി കെ പത്മരാജന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ടി എം കശ്യപന്‍ , ഗോപികുമാര്‍ , എ എസ് ഐ തോമസ്, അനൂപ്, ഷനൂഹ് എന്നിവരുമുണ്ടായിരുന്നു.

Advertisement