ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥിക്ക് സ്വീകരണവും നൽകി വോയ്‌സ് ഓഫ് ചെമ്മണ്ട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

42
Advertisement

ചെമ്മണ്ട:വോയ്‌സ് ഓഫ് ചെമ്മണ്ട ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുംബ സഹായ വിതരണവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥിക്ക് സ്വീകരണവും നൽകി.വോയ്‌സ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തിൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സാഹയധനവും, ICAI CA പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അക്ഷയ് ഗോപിക്ക് സ്വീകരണവും നൽകി. ക്ലബ് പ്രസിഡണ്ട് സുബീഷ് കാക്കനാടൻ അധ്യക്ഷത വഹിച്ച ചടങ്ങ് കാറളം പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ സുനിൽ മാലാന്ത്ര, ലൈജു ആന്റണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലബ് സെക്രട്ടറി ദശരഥൻ നെല്ലിശ്ശേരി സ്വാഗതവും, ട്രഷറർ ജോൺസൺ കീറ്റിക്കൽ നന്ദിയും പറഞ്ഞു.0People reached0Engagements–Distribution scoreBoost postLikeCommentShare

Advertisement