വീടിനു പുറകിൽ തീ ഇടുന്നതിനിടയിൽ തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

171

തെമ്മാന: വീടിനു പുറകിൽ തീ ഇടുന്നതിനിടയിൽ തീ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. തെമ്മാനചെങ്ങറ്റുമുറി സ്വദേശി വെളിയത്ത് പറമ്പിൽ നാരായണൻ ഭാര്യ ചന്ദ്രിക (70) ആണ് മരിച്ചത് ഇന്ന് ഉച്ചതിരിഞ്ഞ് വീടിന്റെ പുറകുവശത്ത് ചപ്പുചവറുകൾ തീ ഇടുന്നതിനടയിൽ വസ്ത്രത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു ഉടൻ തന്നെ ചന്ദ്രികയെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളൂർ പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.

Advertisement