ക്രൈസ്റ്റ് കോളേജിലെ സാമുഹിക സേവന സംഘടനയായ തവനിഷും ജനമൈത്രി പോലിസിൻ്റെയും നേതൃത്വത്തിൽ ശാന്തി സദനത്തിലെ അമ്മമാരെ ആദരിച്ചു

34

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമുഹിക സേവന സംഘടനയായ തവനിഷും ജനമൈത്രി പോലിസിൻ്റെയും നേതൃത്വത്തിൽ ശാന്തി സദനത്തിലെ അമ്മമാരെ ആദരിച്ചു.ശാന്തി സദനത്തിൻ്റെ അംഗണത്തിൽ വച്ചു നടത്തിയ ചടങ്ങിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൾ റവ: ഫാ: ജോളി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷൻ സർക്കിൾ ഇൻസ്പെക്റ്റർ സുധീരൻ ഉദ്ഘാടനം നിർവഹിച്ചു, സബ് ഇൻസ്പെക്റ്റർ ജിഷിൽ മുഖ്യാതിഥി ആയിരുന്നു .ശാന്തിസദനം മദർ സുപ്പീരിയർ സി: സ്മിത മരിയ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. റീജ യൂജിൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ സുഭാഷ് നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സ്റ്റേഷനിലെ അരുൺ, സുബാഷ് ,രാജേഷ്, സ്വപ്ന, അനിത, പ്രവീൺ തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, കോർഡിനേറ്റേഴ്‌സ് ആയ നമിത, മെറിൻ,ഭരത്, ശ്രീലക്ഷ്മി,മനീഷ എന്നിവരും സന്നിഹിതരായിരുന്നു.

Advertisement