കാട്ടൂർ പ്രീമിയർ ലീഗിൽ ദുബായ് വാരിയേഴ്‌സ് ചാമ്പ്യന്മാർ

56

കാട്ടൂർ :കാട്ടൂരിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായ കെ. സി. എൽ ന്റെ നേതൃത്വത്തിൽ കാട്ടൂരിൽ ആദ്യമായി സംഘടിപ്പിച്ച കാട്ടൂർ പ്രീമിയർ ലീഗിൽ ദുബായ് വാരിയേഴ്‌സ് കിരീടം നേടി.വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം കാട്ടൂർ ബോയ്സിനെ തോൽപ്പിച്ചാണ് ദുബായ് വാരിയേഴ്‌സ് സീസൺ ഒന്നിലെ കിരീടം സ്വന്തമാക്കിയത്.കാട്ടൂർ പഞ്ചായത്തിലെ വളർന്ന് വരുന്ന യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന കളിക്കാർക്ക് മാത്രമാണ് കാട്ടൂർ പ്രീമിയർ ലീഗിൽ കളിക്കാൻ അവസരം ഉണ്ടായിരുന്നത് .5 ടീം പങ്കെടുത്ത ലീഗിൽ 75 കളിക്കാരാണ് മാറ്റുരച്ചത് .ലേലം വിളിയിലൂടെ ആണ് കളിക്കാരെ ഓരോ ടീമും തിരഞ്ഞെടുത്തത്.ചങ്ങാതിക്കൂട്ടം ഇല്ലിക്കാട്, ദുബായ് വാരിയെഴ്സ്, തൃശൂർ റോയൽസ്, വിന്നേഴ്സ് പൊഞ്ഞനം, കാട്ടൂർ ബോയ്സ് എന്നീ 5 ടീമുകളാണ് ലീഗിൽ മത്സരിച്ചത്. വിന്നേഴ്സ് പൊഞ്ഞനം മൂന്നാം സ്ഥാനം നേടി. കാട്ടൂർ പോംപെ സെന്റ് മേരിസ് ഹൈ സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറിയത്.

Advertisement