തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ പ്രാരംഭ സർവ്വേ നടപടികൾ ആരംഭിച്ചു

20

ഇരിങ്ങാലക്കുട: നഗരസഭയിലെ തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ പ്രാരംഭ സർവ്വേ നടപടികൾ ആരംഭിച്ചു. സ്റ്റേഡിയം നവീകരണത്തിനായി ഒരു കോടി രൂപയാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അനുവദിച്ചത്. ഒരു ഏക്കറിൽ കൂടുതൽ വിസ്തൃതിയുള്ള ഗ്രൗണ്ടിന്റെ ഭൗതിക സാഹചര്യങ്ങൾക്കനുസൃതമായ മാസ്റ്റർ പ്ലാനായിരിക്കും തയ്യാറാക്കുക. സർവ്വേ നടപടികൾക്കായി കായിക വിഭാഗം തൃശ്ശൂർ പ്രൊജക്ട് എഞ്ചിനീയർ രഞ്ചിത്ത് . പി.സി, എറണാകുളം പ്രൊജക്ട് എഞ്ചിനീയർ ശ്രുതി രാജ് എന്നിവർ നേതൃത്യം നൽകി.

Advertisement