സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആയുർവേദ പ്രതിരോധ മരുന്നുമായി മുരിയാട് ഗ്രാമ പഞ്ചായത്ത്

20

മുരിയാട് :ഗ്രാമ പഞ്ചായത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആയുർവേദ പ്രതിരോധ മരുന്ന് നൽകുന്ന കിരണം പദ്ധതിയുടെ ഉദ്ഘാടനം ആനന്ദപുരം ഗവ:യു.പി സ്‌കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ, മെമ്പറും സ്‌കൂൾ എസ്.എം.സി ചെയർമാൻ കൂടിയായ എ.എസ് സുനിൽകുമാർ, മെമ്പർമാരായ നികിത അനൂപ്, മണി സജയൻ, ജിനി സതീശൻ , സേവിയർ ആളൂക്കാരൻ, സ്‌കൂൾ പിടിഎ പ്രസിഡന്റ് സന്തോഷ് കെ.കെ, ആയുർവേദ മെഡിക്കൽ ഓഫീസർ ഷീജ സി,യു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisement