Friday, July 4, 2025
25 C
Irinjālakuda

വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി

ഇരിങ്ങാലക്കുട: വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എല്ലാ ബസ്സുകളും വിദ്യാര്‍ഥികളെ കയറ്റുവാന്‍ ബസ് ജീവനക്കാര്‍ തയ്യാറായി. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും.ബസ്സുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നതില്‍ വിമുകത കാണിക്കുന്നുണ്ടെന്ന പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കുവാന്‍ കഴിഞ്ഞ ദിവസം ബാലവകാശ കമ്മിഷന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതിരിക്കുക,ഇരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതിയില്‍ കര്‍ശ്ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശമുണ്ട്.ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മാന്യമായി പെരുമാറിയില്ലെങ്കില്ലും നടപടിയെടുക്കണം.ജീവനക്കാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ലെസന്‍സും പെര്‍മിറ്റും റദ്ദ് ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.നടവരമ്പ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ബസ്സുക്കാര്‍ കയറ്റുന്നില്ലെന്ന് കഴിഞ്ഞ ദിവസം പരാതി ഉന്നയിച്ചിരുന്നു.പെണ്‍കുട്ടികള്‍ അടക്കം വളരെ നേരം വൈകീയാണ് ഇത് മൂലം വീടുകളില്‍ എത്തുന്നതെന്നും പിടിഎ പ്രസിഡന്റ് ടി എസ് സജീവന്‍ പറഞ്ഞു.പലപ്പോഴും ബസ് ജീവനക്കാരില്‍ നിന്നും മോശമായ അനുഭവങ്ങള്‍ സ്ഥിരമായി ഉണ്ടാകാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.അപൂര്‍വ്വം ബസുകളില്‍ മാത്രമാണ് വിദ്യാര്‍ഥികളെ കയറ്റാതെയിരിക്കുന്നു എന്നും, തങ്ങള്‍ വിദ്യാര്‍ഥികളെ കയറുന്നതില്‍ വിമുഖത കാണിക്കാറില്ലെന്നു ജീവനക്കാര്‍ പറയുന്നു. ബസ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ കൂട്ടംകൂടി മറ്റു സുഹൃത്തുക്കള്‍ വരുവാനായി കാത്തു നില്‍ക്കുകയും എല്ലാവരും കൂടെ ഒരു ബസ്സില്‍ കയറുന്ന പ്രവണത ശരിയല്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.ബസ് ജീവനക്കാരില്‍നിന്ന് മോശമായ പെരുമാറ്റം ഉണ്ടായാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് തന്നെ പരാതി അയക്കാം പറ്റുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരാതി അയക്കേണ്ട നമ്പര്‍ 9188963108 9188961008

Hot this week

ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ്...

ജെ.സി.ഐ. 20-ാം വാർഷിക ആഘോഷം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ...

കേരള എൻജിനീയറിങ് എക്സാമിൽ രണ്ടാം സ്ഥാനം കീഴടക്കിയ ഹരികിഷൻ

ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ...

പൂമംഗലം പഞ്ചായത്തില്‍ ഡോക്ടര്‍ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌...

Topics

ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ്...

ജെ.സി.ഐ. 20-ാം വാർഷിക ആഘോഷം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ...

കേരള എൻജിനീയറിങ് എക്സാമിൽ രണ്ടാം സ്ഥാനം കീഴടക്കിയ ഹരികിഷൻ

ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ...

പൂമംഗലം പഞ്ചായത്തില്‍ ഡോക്ടര്‍ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌...

സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു

സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും...

എറിയാട് ആതിര കുറിക്കമ്പനിയിൽ ₹.988500/- രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സഹോദരങ്ങളായ 2 പ്രതികൾ റിമാന്റിൽ.

കൊടുങ്ങല്ലൂർ : എറിയാടുള്ള ആതിര കുറിക്കമ്പനിയുടെ പേരിൽ രണ്ട് പേരിൽ നിന്നായി...
spot_img

Related Articles

Popular Categories

spot_imgspot_img