മുകുന്ദപുരം താലൂക്ക് എൻഎസ്എസ് കരയോഗം യൂണിയനിൽ അമ്പത്തി രണ്ടാമത് മന്നം ചരമദിനം ആചരിച്ചു

63

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എൻ എസ്എസ് കരയോഗം യൂണിയൻ സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ അമ്പത്തി രണ്ടാമത് ചരമദിനം സമുചിതമായി ആചരിച്ചു. രാവിലെ ആറുമണിക്ക് ആരംഭിച്ച ചടങ്ങുകൾ സമുദായാചാര്യൻ മരണമടഞ്ഞ സമയമായ 11 :45 ന് പര്യവസാനിച്ചു. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പുഷ്പാർച്ചനയും , ഉപവാസവും, സമൂഹ പ്രാർത്ഥനയും ,ഭക്തിഗാനാലാപനവും നടന്നു.ഉപവാസത്തിനു ശേഷം എൻ എസ് എസ് ന് രൂപംനൽകിയ വേളയിൽ സമുദായാചാര്യനും പ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ യൂണിയൻ പ്രസിഡൻറ് അഡ്വ :ശങ്കരൻകുട്ടി ചൊല്ലി കൊടുക്കുകയും പ്രവർത്തകർ ഏറ്റു ചൊല്ലുകയും ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡൻറ് കെ ദിനേശ് കുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി ആർ അജിത് കുമാർ, വി വി രാജേഷ്, സി വിജയൻ, രാമകൃഷ്ണ മൂർത്തി, കെ ശേഖരൻ, ആർ ബാലകൃഷ്ണൻ, എ ജി മണികണ്ഠൻ, രാമചന്ദ്രൻ, എസ് ഹരീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി

Advertisement