യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്വാല നടത്തി

80

ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ്-ശരത്‌ലാൽ രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്വാല നടത്തി. ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയബാലന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, മണ്ഡലം സെക്രട്ടറി സുബിൻ പി എസ്, കൃഷ്‌ണേന്ദു എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി രഞ്ജിഷ്, കെ.എസ്.യു മണ്ഡലം പ്രസിഡണ്ട് ഗിഫ്റ്റ്സൺ ബിജു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിമാരായ ഷിൻസ് വടക്കൻ, അസ്‌കർ സുലൈമാൻ, വിജിത്ത് ടി ആർ, യൂണിറ്റ് പ്രസിഡണ്ട് ജോമോൻ, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഡേവിസ് ഷാജു, ഷാർവിൻ നെടുമ്പറമ്പിൽ, അനന്ത കൃഷ്ണൻ, ജിയോ ജസ്റ്റിൻ, റോഫിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement