പി എസ് സുകുമാരൻ മാസ്റ്റർ ദിനം സമുചിതമായി ആചരിച്ചു

39

ഇരിങ്ങാലക്കുട :പഴയ കാല കമ്മ്യൂണിസ്റ്റ്‌ നേതാവ് പി എസ്. സുകുമാരൻ മാസ്റ്റർ ദിനം സിപിഐ പടിയൂർ സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സാമൂചിതമായി ആചരിച്ചു,രാവിലെ മാഷുടെ സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി വൈകീട്ട് നടന്ന അനു്മരണ യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ ശ്രീ കുമാർ ഉദ്ഘാടനം ചെയ്തു . മണ്ഡലം സെക്രട്ടറി പി മണി , മണ്ഡലം സെക്രട്ടറിയേറ്റ്‌ അംഗം കെ വി രാമകൃഷ്ണൻ , ബ്ലോക്ക് വൈസ് പ്രസിഡന്റ് സുധ ദിലീപ് , പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ , സൗത്ത് ലോക്കൽ സെക്രട്ടറി കെ സി ബിജു , നോർത്ത് ലോക്കൽ സെക്രട്ടറി വി ആർ രമേഷ് , കെ എസ് രാധകൃഷ്ണൻ , വി ടി ബിനോയ് എന്നിവർ സംസാരിച്ചു .

Advertisement