മദ്രാസ് ഐ.ഐ.ടി.യിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ വി.ആർ. രാഹുലിനെ മന്ത്രി ഡോ.ആർ.ബിന്ദു അനുമോദിച്ചു

91

ഇരിങ്ങാലക്കുട :മദ്രാസ് ഐ.ഐ.ടി.യിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ വി.ആർ. രാഹുലിനെ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അനുമോദിച്ചു. ഇരിങ്ങാലക്കുട കനാൽ ബെയ്സിലെ രാഹുലിന്റെ വീട്ടിലെത്തിയാണ് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്. മന്ത്രിയോടൊപ്പം നഗരസഭ കൗൺസിലർ അഡ്വ.കെ. ആർ. വിജയ , സി.പി.ഐ ( എം) ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.എം.അജിത്ത്, നഗരസഭ മുൻ കൗൺസിലർ പി.വി.ശിവകുമാർ , കെ.എം.രാജേഷ്, ശ്രീനിവാസൻ എന്നിവരും കൂടെയുണ്ടായിരുന്നു.

Advertisement