സംബുഷ്ടീകരിച്ച ജൈവവള നിര്‍മ്മാണവും വിതരണോല്‍ഘാടനവും പൊറത്തിശ്ശേരിയില്‍ നടന്നു

60
Advertisement

പൊറത്തിശ്ശേരി : കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സുഭിക്ഷം , സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം സംമ്പുഷ്ടീകരിച്ച ജൈവ വള നിര്‍മ്മാണവും അതിന്റെ വിതരണോല്‍ഘാടനവും ഇന്ന് 5-1-2022 ന് കാലത്ത് 10 മണിക്ക് പൊറത്തിശ്ശേരിയില്‍ നടന്നു.ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പ്രസിഡണ്ട് സോണിയാ ഗിരി പരിപാടി ഉല്‍ഘാടനം ചെയ്തു .നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അംബികാ പള്ളിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയെ കുറിച്ച് മിനി (Asst Director Agriculture ) വിശദികരിച്ചു.വാര്‍ഡ് കൗണ്‍സിലര്‍.വിജയകുമാരി അനിലന്‍ ,കൃഷി ഓഫീസര്‍ ആന്‍സി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.പ്രകൃതി യൂണിറ്റ് സെക്രട്ടറി ശശി കുട്ടി വളപ്പില്‍ സ്വാഗതവും, പ്രകൃതി യൂണിറ്റ് പ്രസിഡണ്ട് സുശിതാംബരന്‍ വടക്കൂട്ട് നന്ദിയും രേഖപ്പെടുത്തി.

Advertisement