കാട്ടൂർ സ്വദേശിനി ഡോ.ആഷിഫക്ക് എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡ്

55

ഇരിങ്ങാലക്കുട: 2021 ലെ ബെസ്റ്റ് അക്കാദമിക് റിസർച്ചർക്കുള്ള എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡ് കാട്ടൂർ സ്വദേശിനി ഡോ. ആഷിഫ കരിവേലിപ്പറമ്പലിന്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് ഗവേഷകരാണ് എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡിനർഹരായിട്ടുള്ളത്. അതിൽ ഏക ഇന്ത്യക്കാരിയാണ് ആഷിഫ. ഇപ്പോൾ തുർക്കിയിലെ ഈസ്റ്റാംബുൾ ഗിൽസിം യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. ആഷിഫ കാട്ടൂർ കരിവേലിപ്പറമ്പിൽ മുഹമ്മത് അഷറഫിൻ്റെയും റിട്ട. പഞ്ചായത്ത് സൂപ്രണ്ട് പി.കെ. അബ്സാബീവിയുടെ യുടെയും മകളാണ് .

Advertisement