ഐറിൻ ടെനിസൺന് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (MIT USA ) ഡാറ്റാ പ്രൈവസി, മെഷീൻ ലേണിംഗ് എന്നീ വിഷയങ്ങളിൽ പിഎച്ച്ഡി ചെയ്യുവാൻ പ്രവേശനം ലഭിച്ചു

68

ഇരിങ്ങാലക്കുട: എല്ലാ വിദ്യാർത്ഥികൾക്കും അനുകരിക്കാവുന്ന മികച്ച മാതൃകയാണ് ഐറിൻ ടെനിസൺ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും കമ്പ്യൂട്ടർ സയൻസിലും അമേരിക്കയിലും ലോകത്തിലും തന്നെ പ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (MIT USA ) ഡാറ്റാ പ്രൈവസി, മെഷീൻ ലേണിംഗ് എന്നീ വിഷയങ്ങളിൽ പിഎച്ച്ഡി ചെയ്യുവാൻ പ്രവേശനം ലഭിച്ചു . ഐറിൻ ടെനിസൺ ഇപ്പോൾ കാനഡയിലെ മോൺ‌ട്രിയൽ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. അവൾ ആപ്പിളിൽ ഇന്റേൺ ചെയ്യുന്നു.മികച്ച അക്കാദമിക് റെക്കോർഡ് ഉള്ള ഒരു അസാധാരണ വിദ്യാർത്ഥിനിയായിരുന്നു ഐറിൻ ടെനിസൺ. 2019-ലെ കേരളത്തിലെ ഏറ്റവും മികച്ച നൂതന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട ആനന്ദപുരം തണ്ടിയേക്കല്‍ വീട്ടില്‍ ഡോ.ടെന്നീസന്റേയും സിമ്മിയുടേയും മകളാണ് ഐറിന്‍. കൊല്ലത്തെ ടി.കെ.എം എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഐറിന്‍. ക്രൈസ്റ്റ് വിദ്യാനികേതൻ മുൻ വിദ്യാർത്ഥിനിയാണ് ഐറിൻ ടെന്നീസൺ.

Advertisement