വെള്ളാനി :കോഴികുന്ന് വെള്ളുനിപറമ്പിൽ ജിബിൻ രാജ് (24) സഹോദരൻ വിപിൻ രാജ് (22 )എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വെള്ളാനി റേഷൻ കടയ്ക്ക് പരിസരത്തുവെച്ച് വെള്ളാനി സ്വദേശിയായ വിനോദ് ഇതുവഴി വരുകയായിരുന്നു കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും മുഖത്ത് മണ്ണ് വാരിയെറിഞ്ഞ് സ്കൂട്ടർ പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. ഇവരെ പിന്തുടർന്ന് നാട്ടുകാർ ഇവരെ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് പിടികൂടുകയും കാട്ടൂർ പൊലീസിന് കൈമാറുകയുമായിരുന്നു .പ്രതികൾ മോഷ്ടിച്ച വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ സ്ഥിരമായി മോഷണവും കവർച്ചയും നടത്തുന്നവരാണ് . പ്രതികൾക്ക് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 4 കേസും, നെടുപുഴ ,കാട്ടൂർ ,ആളൂർ സ്റ്റേഷനുകളിലായി ഓരോ കേസുകളും നിലവിലുണ്ട് . എസ് ഐ അരിസ്റ്റോട്ടിൽ, എസ് ഐ ബെനഡിക്, എ എസ്ഐമാരായ കെ അജയ്, ഹരിഹരൻ, ഉദ്യോഗസ്ഥരായ പ്രസാദ്, സതീഷ് കുമാർ, ശബരീഷ്, അഭിലാഷ്, ഷമീർ, പ്രദോഷ് ,കിരൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.
സ്കൂട്ടർ യാത്രികനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്കൂട്ടർ കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ
Advertisement