Thursday, March 26, 2026
26.9 C
Irinjālakuda

മഹാകവി കുമാരനാശാന്റെ ഓർമ്മദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂം മഹാകവി കുമാരനാശൻ സ്മരണയും പുസ്തകപ്രദർശനവും നടത്തി

ഇരിങ്ങാലക്കുട: മഹാകവി കുമാരനാശാന്റെ ഓർമ്മദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട എസ്.എൻ പബ്ലിക് ലൈബ്രറി & റീഡിങ് റൂം മഹാകവി കുമാരനാശൻ സ്മരണയും പുസ്തകപ്രദർശനവും നടത്തി. എസ്.എൻ. പബ്ലിക് ലൈബ്രറി സെക്രട്ടറി പി.കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ കിഴുത്താണി ഉദ്‌ഘാടനം ചെയ്തു.മഹാകവി കുമാരനാശാന്റെ കൃതികളുടെ വൈശിഷ്ട്യത്തെക്കുറിച്ചും വായനയുടെ മഹത്വത്തെ കുറിച്ചും വായനാശീലമുള്ള വ്യക്തികളെ വാർത്തെടുക്കുന്നതിൽ വായനശാലകൾക്കുള്ള പങ്കിനെ കുറിച്ചുമെല്ലാം അദ്ദേഹം ചടങ്ങിൽ സംസാരിച്ചു.എസ്.എൻ. പബ്ലിക് ലൈബ്രറിയ്ക്ക് 2020-21 വർഷത്തേക്ക് അനുവദിച്ച ഗ്രാന്റ് തുക ഉപയോഗിച്ചു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. ചടങ്ങിൽ എസ്.എൻ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച മലയാളം അദ്ധ്യാപിക..ഇ.എം ഷീന ടീച്ചർ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.പി.കെ അജയ്ഘോഷ് സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ . അനിത.പി.ആന്റണി, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് അജിത.പി.എം, ഹയർസെക്കൻ്ററി അദ്ധ്യാപിക .ലത.സി.ആർ എന്നിവർ ആശംസകളും നേർന്നു. ഹയർ സെക്കൻ്ററി വിഭാഗം സംസ്കൃതം അദ്ധ്യാപകൻ ഡോ.രാഗേഷ്.എസ്.ആർ നന്ദി രേഖപ്പെടുത്തി. ലൈബ്രറിയൻ . മഞ്ജുള, ലൈബ്രറി പ്രവർത്തക രജന കൂടാതെ ഗ്രന്ഥശാലാ പ്രവർത്തരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img