Tuesday, June 3, 2025
30.4 C
Irinjālakuda

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,72,295 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,68,657 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3638 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 545 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 76,819 കോവിഡ് കേസുകളില്‍, 4.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 179 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,568 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 859 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3848 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 572, കൊല്ലം 32, പത്തനംതിട്ട 329, ആലപ്പുഴ 144, കോട്ടയം 313, ഇടുക്കി 203, എറണാകുളം 976, തൃശൂര്‍ 185, പാലക്കാട് 157, മലപ്പുറം 120, കോഴിക്കോട് 399, വയനാട് 66, കണ്ണൂര്‍ 215, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 76,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,14,862 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Hot this week

കാരുമാത്ര ഗവൺമെന്റ് യുപി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി.

കാരുമാത്ര ഗവൺമെന്റ് യുപിസ്കൂൾ കാരുമത്രയിലെ ഈ വർഷത്തെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം...

ശാന്തിനികേതൻ സ്കൂൾ പ്രവേശനോത്സവം

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം എസ് എൻ ഇ എസ്...

പ്രവേശനോത്സവo നടത്തി .

അവിട്ടത്തൂർ :എൽ.ബി. എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ...

നിര്യാതയായി

കാറളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെമ്മണ്ട പുളിയത്ത്പറമ്പിൽ സോമസുന്ദരൻ ഭാര്യ സുനന്ദ...

കള്ളുഷാപ്പിലെ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ റിമാന്റിലേക്ക്

ആലപ്പാട് മുനയം കള്ളുഷാപ്പിലെ മാനേജർ അമ്മാടം സ്വദേശി കുളങ്ങര പ്ലാവിൻ കൂടൻ...

Topics

കാരുമാത്ര ഗവൺമെന്റ് യുപി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി.

കാരുമാത്ര ഗവൺമെന്റ് യുപിസ്കൂൾ കാരുമത്രയിലെ ഈ വർഷത്തെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം...

ശാന്തിനികേതൻ സ്കൂൾ പ്രവേശനോത്സവം

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം എസ് എൻ ഇ എസ്...

പ്രവേശനോത്സവo നടത്തി .

അവിട്ടത്തൂർ :എൽ.ബി. എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ...

നിര്യാതയായി

കാറളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെമ്മണ്ട പുളിയത്ത്പറമ്പിൽ സോമസുന്ദരൻ ഭാര്യ സുനന്ദ...

കള്ളുഷാപ്പിലെ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ റിമാന്റിലേക്ക്

ആലപ്പാട് മുനയം കള്ളുഷാപ്പിലെ മാനേജർ അമ്മാടം സ്വദേശി കുളങ്ങര പ്ലാവിൻ കൂടൻ...

യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഒരാൾ റിമാന്റിലേക്ക്

ഊരകം ഞെരുവുശ്ശേരി സ്വദേശി മൂർക്കത്ത് വീട്ടിൽ പ്രണവ് 25 വയസ് എന്നയാൾക്ക്...

അശ്വിൻ എത്തി മന്ത്രിക്ക് സ്നേഹസമ്മാനവുമായി

ബഡ്‌സ്‌ സ്‌കൂൾ ജില്ലാതല പ്രവേശനോത്സവത്തിൽ അശ്വിൻ ശ്രീകുമാർ പ്രിയപ്പെട്ട ബിന്ദു ടീച്ചറെ...

Sndp യോഗം ഡയറക്ടർ, SN club പ്രസിഡന്റ്‌, ശ്രീ നാരായണ എഡ്യൂക്കേഷൻ...
spot_img

Related Articles

Popular Categories

spot_imgspot_img