അശ്വിൻ എത്തി മന്ത്രിക്ക് സ്നേഹസമ്മാനവുമായി

ബഡ്‌സ്‌ സ്‌കൂൾ ജില്ലാതല പ്രവേശനോത്സവത്തിൽ അശ്വിൻ ശ്രീകുമാർ പ്രിയപ്പെട്ട ബിന്ദു ടീച്ചറെ കാണാൻ എത്തി, കയ്യിലൊരു സ്നേഹസമ്മാനവുമായി. ബഡ്സ് സ്കൂൾ ജില്ലാതല പ്രവേശനോത്സവത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു വരുന്നുണ്ടെന്നറിഞ്ഞ അശ്വിന് മന്ത്രിയുടെ ചിത്രം വരച്ചു നൽകണമെന്ന് ആഗ്രഹം ഉണ്ടായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിലെ സാന്ത്വനം ബഡ്സ് സ്കൂളിലെ പ്രീ വൊക്കേഷണൽ കോഴ്സ് ചെയ്യുന്ന അശ്വിന് ഇത് തന്റെ ആഗ്രഹ സാക്ഷാത്ക്കാരമാണ്.

സംസ്ഥാന ബഡ്‌സ് സ്കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അശ്വിനെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു. ചേർപ്പ് സ്വദേശിയായ അശ്വിൻ മ്യൂറൽ പെയിന്റിംഗ്, സോപ്പ് നിർമ്മാണം, തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

മുൻ തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജയ്ക്കും മന്ത്രി കെ രാജനും ഇതിനു മുൻപ് അശ്വിൻ ഛായാചിത്രം വരച്ചു നൽകിയിട്ടുണ്ട്. ചേർപ്പ് വെളുത്തേടത്ത് വീട്ടിൽ ശ്രീകുമാറിന്റെയും ബീന ശ്രീകുമാറിന്റെയും മകനാണ് അശ്വിൻ ശ്രീകുമാർ. ബി.എസ്‌.സി നഴ്സിംഗ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മി ശ്രീകുമാർ ആണ് സഹോദരി. മാതാപിതാക്കളുടെയും ബഡ്സ് സ്കൂൾ അധ്യാപകരുടെയും പിന്തുണ അശ്വിന് എന്നും കൂട്ടായി ഉണ്ട്.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img