സെന്റ് ജോസഫ്സ് റോഡ് നാടിനു സമര്‍പ്പിച്ചു

74

അവിട്ടത്തൂര്‍: വേളൂക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുതുതായി കോണ്‍ക്രീറ്റിംഗ് നടത്തിയ സെന്റ് ജോസഫ്സ് റോഡ് നാടിനു സമര്‍പ്പിച്ചു. അവിട്ടത്തൂര്‍ ഹോളിഫാമിലി ദേവാലയത്തിനു മുന്‍വശത്തുനിന്നും ആരംഭിക്കുന്ന റോഡ് പള്ളി വികാരി ഫാ. ഡേവിസ് അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിബിന്‍ തുടിയത്ത് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെബി മാളിയേക്കല്‍ സ്വാഗതവും പട്ടത്ത് വര്‍ഗീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സെബാസ്റ്റ്യന്‍ തൊമ്മാന, ജിമ്മി ജോയ്, ജോസ് തൃശ്ശോക്കാരന്‍, ലിന്റോ ജോസ്, ജോയ് കിഴക്കൂടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement