മാപ്രാണം കോന്തിപുലം പാടത്തിന് സമീപം വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു

112

മാപ്രാണം:കോന്തിപുലം പാടത്തിന് സമീപം വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. നെടുമ്പാൾ ഭാഗത്ത് നിന്നും വന്ന എയ്സ് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർവശത്തുള്ള ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. പാടത്തെ ജോലിയ്ക്കിടെ വിശ്രമിക്കുന്നതിനായി ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന തമിഴ്നാട് അരവൂർ സ്വദേശി ഗോപാലിന്റെ മകൻ കുപ്പുസ്വാമി (49)വാഹനത്തിന് അടിയിൽ പ്പെട്ട് മരണപ്പെടുകയായിരുന്നു. ഇയാളുടെ മൃതദേഹം കൗൺസിലർ ഷാജൂട്ടന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാലൻ, ഓട്ടോറിക്ഷ ഡ്രൈവറായ നെല്ലായി സ്വദേശി ദിലീപ് എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാക്കുട എസ് ഐ ക്ലീറ്റസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisement