ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കേരളത്തിലെ വിവിധ കലാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന കലാലയ ഭിന്നശേഷി ദിനം ജനുവരി 3 തിങ്കളാഴ്ച്ച ഫാ. ജോസ് തെക്കൻ മെമ്മോറിയൽ സെമിനാർ ഹാളിൽ വെച്ച് നടന്നു . വിവിധ കലാലയങ്ങളിൽ നിന്ന് ക്ഷണിച്ച നോമിനികളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ്ധ വിദ്യാർത്ഥി ശ്രീകുട്ടനാണ് സവിഷ്കാര Person of the Year അവാർഡിന് അർഹനായത്. അവാർഡ് ഫലകവും സമ്മാന തുകയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സവിഷ്കാര പുരസ്‌കാരം.ക്രൈസ്റ്റ് കോളേജ് മാനേജർ, റവ. ഫാ. ജേക്കബ് ഞെരിഞ്ഞാംമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ , പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ് സ്വാഗതം പറഞ്ഞു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഫാ.ജോയ് പീണിക്കപ്പറമ്പിൽ, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ വൈ. ഷാജു, സെൽഫ് ഫിനാൻസിങ്ങ് ഡയറക്ടർ റവ. ഫാ. ഡോ. വിൽസൺ തറയിൽ എന്നിവർ ആശംസകളർപ്പിച്ചു , തവനിഷ് പ്രസിഡൻറ് ആയ മുഹമ്മദ് ഹാഫിസ് നന്ദി അറിയിച്ചു, സ്റ്റാഫ് കോഡിനേറ്റർസ് പ്രൊഫ. മുവിഷ് മുരളി, പ്രൊഫ.റീജ യൂജീൻ, പ്രൊഫ. ആൽവിൻ തോമസ്, സ്റ്റുഡൻറ് കോർഡിനേറ്റർസ് ശ്യാമ് കൃഷ്ണ, പാർവണ എന്നിവർ സന്നിഹിതരായിരുന്നു.
ക്രൈസ്റ്റിൽ കേരള കലാലയ ഭിന്നശേഷി ദിനാചാരണവും സവിഷ്കാര പുരസ്‌കാര സമർപ്പണവും നടന്നു
Advertisement