പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും നടത്തി അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റ്

36

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷവും, കലണ്ടർ പ്രകാശനവും നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ് കലണ്ടർ പ്രകാശനം നിർവ്വഹിച്ചു . പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് പുതുവത്സര സന്ദേശം നൽകി. ഹെഡ് മാസ്റ്റർ മെ ജോ പോൾ, ഗൈഡ്സ് കോ – ഓർഡിനേറ്റർ ടി .എൻ . പ്രസീദ , സ്റ്റാഫ് സെക്രട്ടറി കെ.ആർ.രാജേഷ്, വി.വി.ശ്രീല, എസ്. മിനിത എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് കേക്ക് നൽകി.

Advertisement