ഗാന്ധിജിയുടെ സ്വപ്നം സേവാഗ്രാമിലൂടെ പൂവണിയുന്നു: ടി. എൻ പ്രതാപൻ എം. പി

65

മുരിയാട് : ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണമെന്ന ഗാന്ധിയൻ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് മുരിയാട് പഞ്ചായത്തിലെ സേവാഗ്രാമിലൂടെ പൂവണിയുന്നതെന്ന് തൃശ്ശൂർ എം. പി. ടി.എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ സേവാഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല മനസ്സുള്ള ജനങ്ങളുടെ കൂട്ടായ്മയിലാണ് നാടിന്റെ വികസനം കുടികൊള്ളുന്നത് എന്നും കക്ഷിക്കും രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അതീതമായി വികസനത്തിനുവേണ്ടി ഒരുമിക്കണമെന്നും എം.പി അഭിപ്രായപ്പെട്ടു. പന്ത്രണ്ടാം വാർഡിൽ ആരംഭിച്ചിട്ടുള്ള സേവാഗ്രാമിന്റെ ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തോമസ് തൊകലത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, പഞ്ചായത്തംഗങ്ങളായ മണി സജയൻ, സേവ്യർ ആളൂക്കാരൻ, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, വൃന്ദ കുമാരി, നിത അർജുനൻ, മനീഷ മനീഷ് , ജിനി സതീശൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു
ശാരദാ അമ്പാടത്ത് സ്വാഗതവും സിന്ധുരാജൻ നന്ദിയും പറഞ്ഞു.

Advertisement