പടിയൂർ പഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന

80
Advertisement

പടിയൂർ: പഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന .കോവിഡ് 19 ൻറെ ഭാഗമായി പടിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ വളവനങ്ങാടി ,പടിയൂർ ,എടതിരിഞ്ഞി എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ പടിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൻറെ നേതൃത്വത്തിൽ പരിശോധന നടത്തി .ബേക്കറികൾ ,ഹോട്ടലുകൾ ,മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ പരിശോധിച്ചു .മാസ്ക്ക് ധരിക്കാത്തവർക്ക് പിഴയും ബോധവൽക്കരണവും നടത്തി .പകർച്ച വ്യാധി തടയുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും പരിസര ശുചിത്വം പാലിക്കാത്തവർക്കും പിഴ നൽകി .പടിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ .കെ .സി ജയചന്ദ്രൻ ,ഹെൽത്ത് ഇൻസ്‌പെക്ടർ പി .കെ ലീല ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി .വി ജിൻവാസ് ,ദിപ പോൾ ,അനു ,പഞ്ചായത്ത് ജീവനക്കാരൻ സജീവൻ എന്നിവർ നേതൃത്വം നൽകി .

Advertisement