കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ പതിനാലാമത് ബിരുദദാന ചടങ്ങ് കേരള സാങ്കേതിക സര്‍വ്വകലാശാല പ്രൊ: വൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായി. കോളേജിലെ 2015-2019 ബാച്ചിന്റെ ബിരുദദാന ചടങ്ങാണ് നടന്നത്. പ്രിന്‍സിപ്പല്‍ ഡോ.നിക്‌സണ്‍ കുരുവിള എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. ജോ.ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി ജനറാള്‍ മോണ്‍. ജോയ് പാല്യേക്കര,കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍,വൈസ് പ്രിന്‍സിപ്പല്‍ ഡോ. അജിത് ചെറിയാന്‍,ബയോ മെഡിക്കല്‍ വിഭാഗം മേധാവി ഡോ.ഫിന്റൊ റാഫേല്‍,ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. അമ്പിളി മേച്ച്വര്‍,കംമ്പ്യുട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ആര്‍. സതീഷ്‌കുമാര്‍,ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍ വിഭാഗം മേധാവി ഡോ.വിഷ്ണു രാജന്‍,ഇലക്ട്രിക്കല്‍ വിഭാഗം മേധാവി ഡോ.വി. വിജികല,സിവില്‍ വിഭാഗം മേധാവി ഡോ. എം. ദൃശ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബിരുദദാന ചടങ്ങ് കേരള സാങ്കേതിക സര്‍വ്വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബ് ഉദ്ഘാടനം ചെയ്തു
Advertisement