Monday, May 18, 2026
29.9 C
Irinjālakuda

മാളയിലും ആളുരും ഗുണ്ടാ വിളയാട്ടം നടത്തിയ രണ്ടു പേർ അറസ്റ്റിലായി

ആളൂർ: മാളയിലും ആളുരും ഗുണ്ടാ വിളയാട്ടം നടത്തിയ രണ്ടു പേർ അറസ്റ്റിലായി. തിരുത്തി പറമ്പ് തച്ചിനാടൻ ജയൻ 31 വയസ്സ്, തിരുത്തിപറമ്പ് തച്ചനാടൻ ഗിരീഷ് 50 വയസ്സ് എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലി ഐ പി.എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്റ്റു ചെയ്തത്. കൊലപാതകം, കൊലപാതക ശ്രമം | ഹൈവേ റോബറി കേസുകളടക്കം നിരവധി കേസുളിൽ പ്രതിയുമായ ജയനും സംഘവും തിങ്കളാഴ്ച കുഴിക്കാട്ടുശ്ശേരിയിലെ ബാറിൽ അതിക്രമിച്ചു കയറി കത്തി വീശിയും കുപ്പികൾ ഉടച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മടങ്ങുമ്പോൾ മാള ആനപ്പാറയിലെ ഒരു വീട്ടിൽ വെള്ളം ചോദിച്ച് എത്തി. എന്നാൽ വീട്ടിൽ സ്ത്രീകൾ മാത്രം ഉള്ളതിനാൽ ആരും പുറത്തിറങ്ങിയില്ല. ഇതിൽ ക്ഷുഭിതരായ സംഘം വീടിനു പുറത്തെ കസേരകൾ ചവിട്ടിപ്പൊളിച്ചു അവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രശ്നം അറിഞ്ഞെത്തിയ സി.പി.എം ആനപ്പാറ ബ്രാഞ്ച് സെക്രട്ടറിക്കും പ്രതികളുടെ ആക്രമത്തിൽ പരുക്കേറ്റു. പ്രമുഖ ഗുണ്ടാ സംഘമായ ജയന് കൊലപാതകം അടക്കം ചാലക്കുടി, ആളൂർ മാള സ്റ്റേഷനുകളിൽ നിരവധി കേസുകളാണ്ട്. ഇയാളുടെ സുഹൃത്തായ ഗിരീഷിനും വിവിധ സ്റ്റേഷനിലും നിരവധി കേസ്സുകളുണ്ട്. പ്രതികൾ ഒരു ദിവസം തന്നെ രണ്ടിടത്തായി ആക്രമണം നടത്തിയത് വിലിയ വാർത്തയായിരുന്നു. അന്വേഷണ സംഘം വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ. കെ.എസ്.സുബിന്ദ്, എം എസ് .പ്രദീപ്, എം.സി.രവി, എ.എസ്.ഐ.മാരായ മുഹമ്മദ് അഷറഫ്, ടി.ആർ.ബാബു, രമേഷ് സീനിയർ സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, ഇ.എസ്.ജീവൻ, വികാസ്, സോണി സേവ്യർ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img