ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തി ഏഴാം സ്ഥാപക ദിനം രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ച് ആഘോഷിച്ചു

48

ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തി ഏഴാം സ്ഥാപക ദിനം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ച് ആഘോഷിച്ചു.കെ പി സി സി ജനറൽ സെക്രട്ടറി എം. പി ജാക്‌സൺ കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറിമാരായ സോണിയ ഗിരി, ആന്റോ പെരുമ്പിള്ളി, കെ. കെ ശോഭനൻ, സതീഷ് വിമലൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ടി വി ചാർളി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, തോമസ് തോകലത്ത്, ബാസ്റ്റിൻ ഫ്രാൻസീസ്, എ ഹൈദ്രോസ്, ടി ആർ രാജേഷ്, മഹിളാ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡണ്ട് രഞ്ജിനി, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement