പിണ്ടി പെരുന്നാൾ അലങ്കാര പന്തൽ കാൽനാട്ടു കർമ്മം നടന്നു

102

ഇരിങ്ങാലക്കുട: ജനുവരി 8, 9, 10, തിയ്യതികളിലായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ചരിത്ര പ്രസിദ്ധമായ പിണ്ടി പെരുന്നാളിന് അനുബന്ധമായി കത്തീഡ്രൽ പാരിഷ് ഹാളിന് മുൻവശത്തായി ഐ.സി.എൽ.ഫിൻകോർപ്പ് സ്പോൺസർ ചെയ്യുന്ന ദീപാലങ്കര ബഹുനില പന്തലിൻ്റെ കാൽനാട്ട് വെഞ്ചിരിപ്പ് കർമ്മം കത്തിഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് നിർവ്വഹിച്ചു. ബഹുനില പന്തലിൻ്റെ മിനിയേച്ചർ ഐ.സി.എൽ.ഫിൻകോർപ്പ്.എം.ഡി.കെ.ജി.അനിൽകുമാർ കത്തീഡ്രൽ വികാരിക്ക് കൈമാറി. രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി സ്വാഗതവും, ട്രസ്റ്റി അഡ്വ. ഹോബി ജോളി നന്ദിയും പറഞ്ഞു. ട്രസ്റ്റിമാരായ കുരിയൻ വെള്ളാനിക്കാരൻ ,ജെയ്ഫിൻ ഫ്രാൻസീസ്, തിരുന്നാൾ ആഘോഷകമ്മറ്റി ജനറൽ കൺവീനർ ബിജു പോൾ അക്കരക്കാരൻ, ജോ. കൺവീനർമാരായ ചിഞ്ചു ആൻറോ, സുനിൽ ആൻ്റപ്പൻ ,എല്ല്യമിനേഷൻ കമ്മിറ്റി കൺവീനർ ഷാജു പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു.

Advertisement