ഇരിങ്ങാലക്കുട: ആശുപത്രിയിലെ മൂന്ന് നിലകളിലായി പണിതിട്ടുള്ള കെട്ടിടത്തിന്റെ ഫിനിഷിംങ്ങ് ജോലീകള്‍ കൂടി പൂര്‍ത്തികരിച്ച് എത്രയും വേഗം കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കുവാന്‍ ആശുപത്രിയില്‍ ചേര്‍ന്ന എച്ച് എം സി യോഗത്തില്‍ തീരുമാനമായി.ഇതിനായി ഉടന്‍ തന്നെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുമെന്നും തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണം പൂര്‍ത്തികരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.സ്ഥലം എം എല്‍ എയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ഡോ.ആര്‍ ബിന്ദു യോഗം ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണീയ ഗിരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആശുപത്രി സൂപ്രണ്ട് എ എ മിനിമോള്‍,വൈസ് ചെയര്‍മാന്‍ പിടി ജോര്‍ജ്ജ്,സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അംബിക പള്ളിപ്പുറത്ത്,ജെയ്‌സണ്‍ പാറേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.ആശുപത്രിയിലെ നിലവിലെ സ്ത്രികളുടെയും കുട്ടികളുടെയും വാര്‍ഡുകള്‍ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനും
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ എച്ച് എം സി യോഗത്തില്‍ തീരുമാനം.
Advertisement