ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു

27
Advertisement

ഇരിങ്ങാലക്കുട:-ജി.എം.ജി.എച്ച്. എസ്.എസ് സ്കൂളിൽ ‘അതിജീവനം 2021’ എന്ന പേരിൽ ആരംഭിക്കുന്ന എൻ.എസ്.എസിൻെറ സപ്തദിന ക്യാമ്പിൻെറ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയര്പേഴ്സണ് സോണിയ ഗിരി നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജിഷ ജോബി അധ്യക്ഷയായി. പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായി. സ്വയം കണ്ടെത്തുകയും ആത്മവിശ്വാസം ഉണ്ടാകുകയുമാണ് സമൂഹ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കാനുള്ള ആദ്യ പടിയെന്ന്‌ വിദ്യാധരൻ മാസ്റ്റർ പറഞ്ഞു. പ്രോഗ്രാം ഓഫീസർ ഇന്ദുകല രാമനാഥ് ക്യാമ്പ് പ്രവർത്തനവിശദീകരണം നൽകി.വി. എച്ച്. എസ്. ഇ. പ്രിൻസിപ്പൽ ഹേന കെ. ആർ ആശoസകൾ നേർന്നു സംസാരിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ബിന്ദു. പി.ജോൺ സ്വാഗത പ്രസംഗം നടത്തി. വോളന്റീർ ലീഡറായ നൂർജഹാൻ ഹുസൈൻ നന്ദി അറിയിച്ചു.ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന എൻ. എസ്. എസ് വോളന്റീർമാരായ 48 കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. തുടർന്ന് പി ആർ സ്റ്റാൻലി നയിച്ച കോവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ്സും ,ശ്രീകാന്ത്‌ സുനിതൻ നയിച്ച നാടക പരിശീലനക്കളരിയും ഉണ്ടായിരുന്നു.

Advertisement