എം.ബി.ബി.എസിന് ഒന്നാംറാങ്ക് നേടിയഏയ്ഞ്ചല്‍ ജോസിനെ ആദരിച്ചു

85

ഇരിങ്ങാലക്കുട : മഹാരാഷ്ട്ര യൂണിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ എം.ബി.ബി.എസ് പരീക്ഷയിയില്‍ ഒന്നാംറാങ്ക് നേടിയ ഇരിങ്ങാലക്കുട 16 -)o വാർഡ്, ഗാന്ധിഗ്രാംസ്വദേശിനി തേവലപ്പിള്ളി ജോസ്, ഷീന ദമ്പതികളുടെ മകൾ ഏയ്ഞ്ചൽ ജോസിന് ജന്മനാട്ടിൽ സ്വീകരണം നൽകി.വാർഡ് കൗൺസിലർ കൂടിയായ നഗരസഭ വൈസ് ചെയർമാൻ പി. ടി. ജോർജ് പുരസ്‌കാരം നൽകി ആദരിച്ചു. അംഗൻവാടിയിൽ വച്ച് നടന്ന പ്രസ്തുത ചടങ്ങിൽ ജോസഫ് കാനംകുടം, കെ. ഡി. ആന്റപ്പൻ, പാസ്റ്റർ മാത്യു, സേതുരാമൻ, അഡ്വ. എ. കെ. സുരേഷ്‌കുമാർ, പി. വി. ബാലകൃഷ്ണൻ അംഗന്‍വാടി അധ്യാപിക പുഷ്പലത, ആശാവര്‍ക്കര്‍ പി.പ്രേമ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് വിതരണവും കലാപരിപാടികളും നടന്നു.

Advertisement