ജീവിത മൂല്യങ്ങള്‍ തിരികെ പിടിക്കാന്‍ അമ്മമാര്‍ മുന്നിട്ടിറങ്ങണം; സിസ്റ്റര്‍ ഡോ.ഇസബെല്‍

240
Advertisement

ഇരിങ്ങാലക്കുട: സമൂഹത്തില്‍ നിന്നും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ജീവിതമൂല്യങ്ങള്‍ തിരികെ പിടിക്കാന്‍ അമ്മമാര്‍ മുന്നിട്ടിറങ്ങണമെന്ന് സെന്റ് ജോസഫ്‌സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഇസബെല്‍ പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ രൂപത മാതൃവേദിയുടെ മാതൃവേദി സംഗമം ‘തളിര്‍ 2019’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.രൂപത പ്രസിഡന്റ് ജാര്‍ളി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജോയ് തറയ്ക്കല്‍, വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത്, ഫൊറോന പ്രസിഡന്റ് മേരി ഫ്രാങ്കോ, യൂണിറ്റ് ആനിമേറ്റര്‍ സിസ്റ്റര്‍ വിമല്‍ മരിയ, പ്രസിഡന്റ് ജിഷ ജോണ്‍സന്‍, ഫൊറോന സെക്രട്ടറി ഫാന്‍സി ജോര്‍ജ്, കൈക്കാരന്‍ ഡേവിസ് പൊഴോലിപറമ്പില്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.ഷൈനി ഡാനിയേല്‍ ക്ലാസെടുത്തു. ആദരിക്കലും വൃക്ഷതൈ വിതരണവും നടന്നു.

Advertisement