കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2021 വര്‍ഷത്തെ മാറ്റിവെച്ച ഉത്സവത്തിനും 2022ലെ ഉത്സവത്തിനുമായി 1.56 കോടി രൂപയുടെ ബജറ്റ്

57

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2021 വര്‍ഷത്തെ മാറ്റിവെച്ച ഉത്സവത്തിനും 2022ലെ ഉത്സവത്തിനുമായി 1.56 കോടി രൂപയുടെ ബജറ്റ്. ശനിയാഴ്ച പടിഞ്ഞാറെ ഊട്ടുപുരയില്‍ നടന്ന ഉത്സവം സംഘാടകസമിതിയോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുഗിതയാണ് 1,56, 50000 രൂപയുടെ ബജറ്റ് അവതരിപ്പിച്ചത്. 2021 ലെ മാറ്റി വച്ച ഉത്സവം ഏപ്രില്‍ 15 മുതല്‍ 25 വരെ ആചാരാനുഷ്ഠാനങ്ങളോടെ നടത്തും. പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും സംഘടിപ്പിക്കും. 2022 ലെ ഉത്സവം മെയ് 12 മുതല്‍ 22 വരെ ദേശീയ ന്യത്ത സംഗീത ഉത്സവമായിട്ടായിരിക്കും സംഘടിപ്പിക്കുക. യോഗത്തില്‍ ദേവസ്വം മാനേജിങ്ങ് കമ്മറ്റി ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. 15 സബ്ബ് കമ്മറ്റികള്‍ക്ക് യോഗം രൂപം നല്‍കി. സബ്ബ് കമ്മറ്റികളുടെ ആദ്യ യോഗം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കും. മാര്‍ച്ച് 15 ഓടെ പ്രോഗ്രാം ബുക്ക് പുറത്തിറക്കും. തന്ത്രി പ്രതിനിധി എന്‍.പി.പി. നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. ദേവസ്വം മനേജിങ്ങ് കമ്മറ്റിയംഗങ്ങളായ കെ.ജി. സുരേഷ് സ്വാഗതവും എ. പ്രേമരാജന്‍ നന്ദിയും പറഞ്ഞു.

Advertisement