മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്ത് ഒരു കൂട്ടം യുവാക്കൾ

30
Advertisement

കാട്ടൂർ: കാട്ടൂരിലെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് കാട്ടൂർ പോലീസ് സ്റ്റേഷനിലും ,സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ,കാട്ടൂർ പഞ്ചായത്തിലും മാസ്കുകളും സാനിറ്റൈസറും വിതരണം ചെയ്തു.പ്രവാസി സുഹൃത്തുക്കളുടെയും കൂടി സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പോലീസ് സ്റ്റേഷനിൽ എസ്.ഐ വി.വി വിമലിനും,പഞ്ചായത്തിൽ പ്രസിഡന്റ് ടി.കെ രമേഷിനും ,സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകർക്കും മാസ്കും സാനിറ്റൈസറും കൈമാറി.

Advertisement