അവാര്‍ഡ് തുക ദുരിതാശ്വാസത്തിന് നല്‍കി അധ്യാപിക

639

ഇരിങ്ങാലക്കുട: അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അധ്യാപിക മാതൃകയായി. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കെ.ജി. സുനിതയാണ് അവാര്‍ഡ് തുകയായ പതിനായിരം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മൂന്നുവര്‍ഷം മുന്‍പ് സ്‌കൂളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സംവിധാനം ഒരുക്കുന്നതിനായി സ്വന്തം കൈയില്‍ നിന്ന് നാലുലക്ഷത്തോളം രൂപ ഇവര്‍ ചെലവിട്ടിരുന്നു.

 

Advertisement