ജ്യോതിസ്സ് കോളേജിലെ സംരംഭകത്വ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹാൻഡ് എംബ്രോയ്ഡറി പരിശീലന കളരി നടത്തി

142

ഇരിങ്ങാലക്കുട: ജ്യോതിസ്സ് കോളേജിലെ സംരംഭകത്വ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായുള്ള ഹാൻഡ് എംബ്രോയ്ഡറി പരിശീലന കളരി നടത്തി .കോളേജ് പ്രിൻസിപ്പൽ പ്രൊഫ: എ എം വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന പരിശീലന കളരി മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. അക്കാദമിക് കോഡിനേറ്റർ കുമർ സി കെ, ഡയറക്ടർ ബോർഡ് അംഗം ഹുസൈൻ എം എ. സാന്ദ്ര അനൂപ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഡയറക്ടർ ബോർഡ് അംഗം ബിജു പൗലോസ് സ്വാഗതവും, സിന്ധു ടി എൻ നന്ദിയും രേഖപ്പെടുത്തി.

Advertisement