ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക :-എ ഐ ടി യു സി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് എ ഐ ടി യു സി മോട്ടോർ തൊഴിലാളി യൂണിയൻ മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മോട്ടോർ തൊഴിൽ മേഖലയാകെ പ്രതിസന്ധിയിലാണ്.രാജ്യത്തെ തൊഴിൽ നിയമങ്ങൾ മാറ്റപ്പെടുത്തുകയും മോട്ടോർ എക്സിറ്റ് നിയമങ്ങൾ പൊളിച്ചെഴുതുകയും കോർപ്പറേറ്റുകൾക്കുവണ്ടി പലതും കൂട്ടിച്ചേർക്കുകയും ചെയ്തതുമൂലം രാജ്യത്തെ അഞ്ചുകോടിയോളം വരുന്ന മോട്ടോർ തൊഴിലാളികളുടെ തൊഴിലിൽ സാരമായി ബാധിച്ചു. മാത്രമല്ല പുതിയ റോഡ് സുരക്ഷാ ബില്ലും ദൈനംദിനം കൂട്ടികൊണ്ടിരിക്കുന്ന പെട്രോളിന്റേയും ഡീസലിന്റേയും വിലയും ഇൻഷൂറൻസ് വർദ്ധനവും സാധാരണക്കാരന് താങ്ങാൻ പറ്റുന്നതിനപ്പുറമാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്നവരായി മാറുന്നു മോട്ടോർ തൊഴിലാളികൾ. സി.അച്ച്യുതമേനോൻ ഹാളിൽ നടന്ന മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ടി കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു.വി ടി.ബിനോയ് റിപ്പോർട്ട് അവതരിപ്പിച്ചു, സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി, കെ.കെ.ശിവൻ, മോഹനൻ വലിയാട്ടിൽ എന്നിവർ സംസാരിച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വില കുറക്കുക എന്ന പ്രമേയവും അവതരിപ്പിച്ചു.മണ്ഡലം ഭാരവാഹികളായി റഷീദ് കാറളം പ്രസിഡണ്ട്, കെ എസ്.പ്രസാദ് സെക്രട്ടറി എന്നിവരുൾപ്പെടെ പുതിയ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img