ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷന് തുടക്കമായി

107

ഇരിങ്ങാലക്കുട :ലയൺ ലേഡി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷന്റെ ഉൽഘാടനകർമ്മം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു. ലയൺ ലേഡി പ്രസിസൻറ് അന്നാ ഡെയിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. ശ്രുതി ബിജു,കോർഡിനേറ്റർ ഫെനി എബിൻ, ട്രഷറർ സ്മിത ജോൺ, വീണ ബിജോയി തുടങ്ങിയവർ സംസാരിച്ചു.ഡിസംബർ 04,05 ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 09.00 മണി മുതൽ വൈകീട്ട് 09.00 മണി വരെ ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന എക്സിബിഷനിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരഭകർ പങ്കെടുക്കും.ഇതിൽ നിന്നും ലഭിക്കുന്ന തുക പൂർണ്ണമായും നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിനായി വിനിയോഗിക്കുമെന്ന് ലയൺ ലേഡി ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Advertisement