ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ

29

ഇരിങ്ങാലക്കുട: അഗ്നി രക്ഷാ നിലയത്തിലേക്ക് അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. പ്രകൃതി ദുരന്തമുൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലത്ത് എത്താൻ കഴിയുമെന്നതാണ് ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളിന്റെ പ്രത്യേകത
തീ പിടുത്തം ഉണ്ടായാൽ അണക്കുന്നതിനായി 400 ലിറ്റർ വെള്ളം, വാതക ചോർച്ച ഉണ്ടായി തീ പിടുത്തം സംഭവിച്ചാൽ അണക്കാനുള്ള 50 ലിറ്റർ ഫോം, മരച്ചില്ലകൾ വെട്ടുന്നതിനുള്ള കട്ടിംങ്ങ് മെഷീൻ , വാഹനാപകടം ഉണ്ടായാൽ ഉപയോഗിക്കുന്ന ഹൈഡ്രോളിക്ക് മെഷീൻ എന്നിവയെല്ലാമാണ് ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളിൽ ഉണ്ടായിരിക്കുക.അഗ്നിരക്ഷാ നിലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സതി സുബ്രഹ്മണ്യൻ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിക്ടർ വി. ദേവ് , സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ എം.എൻ. സുധൻ, സിവിൽ ഡിഫൻസ് കോർഡിനേറ്റർ എസ്. സുദർശൻ ആഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ , പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement