പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

28
Advertisement

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പെൻഷൻ കുടിശ്ശികയും – ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക , ആരോഗ്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുമ്പിൽ ഉപവാസ സമരം നടത്തുന്ന KSSPA സംസ്ഥാന നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ധർണ്ണ ജില്ലാ കൗൺസിൽ അംഗം കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.കെ.രാജൻ, കെ. കമലം, ജഗനാഥൻ , വി.കെ.ലൈല എന്നിവർ പ്രസംഗിച്ചു.

Advertisement