ദ്രോണാചാര്യൻ ടി പി ഔസേഫിന് ക്രൈസ്റ്റ് കോളേജിന്റെ ആദരം

51

ഇരിങ്ങാലക്കുട : രാജ്യത്തെ മികച്ച കായിക പരിശീലകനുള്ള ഇക്കൊല്ലത്തെ ദ്രോണാചാര്യ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർസ് സ്വന്തമാക്കിയ ടി പി ഔസേഫിനെ ക്രൈസ്റ്റ് കോളേജ് ആദരിച്ചു. കോളേജ് മാനേജർ ഫാ ജേക്കബ് ഞെരിഞ്ഞാമ്പള്ളിയും പ്രിൻസിപ്പൽ ഫാ. ഡോ ജോളി ആൻഡ്രൂസും ചേർന്ന് പൊന്നാടയണിയിച്ചു. രണ്ട് വർഷമായി ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക് ടീമിന്റെ പരിശീലകണ് ടി പി ഔസേഫ്. ഓളിംപ്യൻമാരും ഇന്റർനാഷണൽ തരങ്ങളും അടങ്ങിയ വലിയ ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ട്. ക്രൈസ്റ്റ് കോളേജ് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ക്രൈസ്റ്റ് കോളേജിലെ കായിക താരങ്ങളുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, പി ആർ ഒ ഫാ. സിബി ഫ്രാൻസിസ്, അധ്യാപകർ, പരിശീലകർ, എന്നിവർ പങ്കെടുത്തു.

Advertisement