സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളിയുടെ എൺപതാം സ്മൃതി ദിനം സമുചിതം ആചരിച്ചു

33

വെള്ളാങ്കല്ലൂർ : കേരള പുലയർ മഹാസഭ വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതിദിനം സമുചിതം ആചരിച്ചു. യൂണിയൻ ഓഫീസിൽ നടന്ന ദിനാചരണം സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. സുരൻ ഉൽഘാടനം ചെയ്തു.യൂണിയൻ പ്രസിഡണ്ട് ശശി കോട്ടോളി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, എൻ വി ഹരിദാസ്, ബാബു തൈവളപ്പിൽ തുടങ്ങിയവർ സംസാരിച്ചു. എം സി. ശിവദാസൻ സ്വാഗതവും, സുവിൽ പടിയൂർ നന്ദിയും പ്രകാശിപ്പിച്ചു.

Advertisement