സ്കൂൾ പാചക തൊഴിലാളികളെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരായി അംഗീകരിക്കണം:-എ ഐ ടി യു സി

34

ഇരിങ്ങാലക്കുട:സ്കൂൾ പാചക തൊഴിലാളികളെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരായി അംഗീകരിക്കണമെന്ന് സ്കൂൾ പാചക തൊഴിലാളി യൂണിയൻ എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലം പ്രവർത്തക കൺവെൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. സ്കൂൾ പാചക തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ജി . മോഹൻ ഉദ്ഘാടനം ചെയ്തു ബാബു ചിങ്കാരത്ത് അധ്യക്ഷത വഹിച്ചു, വി കെ. ലതിക.. കെ കെ . ശിവൻ.. കെ എസ് രാധാകൃഷ്ണൻ, കെ ബി . പ്രഭാകരൻ. കെ വി . നിഷ എന്നിവർ സംസാരിച്ചു.

Advertisement